അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ചു മദ്യം നിർമിച്ച സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി ഹവല്ലിയിലെ ഒരു കെട്ടിടത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത് പരിശോധനയുടെ ഭാഗമായി മൊത്തം ഒൻപത് അപ്പാർട്ട്മെന്റുകൾ റെയ്ഡ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു.മദ്യം ഉണ്ടാക്കാൻ ഉപയോഗിക്കുന്നതിന് പ്രതികൾ അപ്പാർട്ട്മെന്റുകൾ വാടകയ്ക്ക് എടുത്തതായും റിപ്പോർട്ടിൽ പറയുന്നു. പിടിയിലായ നാല് പേരും ഏഷ്യക്കാരാണ് .പ്രതികളെ തുടർനടപടികൾക്കായി ഉന്നത വൃത്തങ്ങൾക്ക് കൈമാറി കൈമാറി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/K8STCmxgtPH4RrprIkmj20
