നിലവിലുള്ള സുരക്ഷാ പരിശോധന കാമ്പെയ്‌നിന്റെ ഭാഗമായി, ഇന്ന് ചൊവ്വാഴ്ച, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് 28 റെസിഡൻസി നിയമലംഘകരെ അധികൃതർ അറസ്റ്റ് ചെയ്തു.നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മൂന്ന് വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അധികൃതർ രാജ്യമെമ്പാടും സുരക്ഷാ പരിശോധന കർശനമാക്കിയിരിക്കുകയാണ് , ഒരാഴ്ചക്കിടെ അഞ്ഞൂറിലധികം ആളുകളെയാണ് പരിശോധനയുടെ ഭാഗമായി അറസ്റ്റ് ചെയ്‌തത് എല്ലാ നിയമലംഘകരെയും പിടികൂടുന്നത് വരെ പരിശോധന തുടരുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J8lk31tAaAC9fdSsb1g54d