കുവൈത്ത് സിറ്റി, സെപ്റ്റംബർ 23 : കുവൈത്തിൽ 31 വയസ്സുള്ള ഇന്ത്യൻ പ്രവാസിയെ വെടിയേറ്റ നിലയിൽ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അർദിയയിലെ തന്റെ സ്പോൺസറുടെ വീട്ടിൽ വെച്ച് ഇയാൾ സ്വയം വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട് .സ്‌പോൺസറുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്‌തിരുന്ന ഇയാൾ ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ വഴക്ക് കൂടുകയും സ്പോൺസറുടെ എയർ ഗൺ എടുത്ത് നെഞ്ചിന്റെ വലതുഭാഗത്ത് സ്വയം വെടിവെകുകയുമായിരുന്നെന്ന് സ്പോൺസർ മൊഴി നൽകി സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2