കുവൈത്ത് സിറ്റി:
ഒക്ടോബര്‍ ഒന്നോടെ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന് കുവൈത്തിലേക്കും തിരിച്ചുമുള്ള സർവീസിന് അനുമതി നല്‍കിയില്ലെങ്കില്‍ കുവൈത്ത് എയര്‍വേയ്സിനും ജസീറ എയര്‍വേയ്സിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി .തങ്ങളുടെ ദേശീയ എയർകാരിയർ കുവൈറ്റിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും, കുവൈത്ത് സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഇതുവരെ അനുമതി നൽകിയിട്ടില്ല.ഈ സാഹചര്യത്തിൽ കുവൈത്ത് പാകിസ്താനിലേക്ക് നടത്തുന്ന സർവീസുകൾ വെട്ടികുറക്കുമെന്നും ഒപ്പം കുവൈറ്റ് എയര്‍ലൈനുകള്‍ക്ക് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താന്‍ അധികാരമുണ്ടെന്നും പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി കുവൈത്ത് അധികൃതർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു .വ്യോമയാന ഷെഡ്യൂളുകൾ അനുസരിച്ച്, കുവൈറ്റ് എയർവേയ്സ് നിലവിൽ കുവൈത്തിൽ നിന്ന് ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലേക്ക് 2 വീതം സർവീസ് നടത്തുണ്ട് , കുവൈറ്റ് കാരിയറുകൾ പാകിസ്ഥാനിലേക്ക് സർവീസ് തുടർന്നെങ്കിലും, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 2021 മേയ് മുതൽ കുവൈറ്റിലേക്ക് സർവീസ് നടത്തുന്നതിൽ നിന്ന് പാകിസ്ഥാൻ എയർലൈനുകൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തിയിരുന്നു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/G6Ub7fLvToeJeRnjV45lV6
