കുവൈത്ത് സിറ്റി● മലയാളി നഴ്സിനെ ആശുപത്രി ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടൻകുളത്തിൽ സിജോ പൗലോസിന്റെ ഭാര്യ ജസ്ലിനെ(35) യാണ് ഇബ്നുസീനാ ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിഫൻസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ജസ്ലിൻ അർബുദ രോഗ ചികിത്സയുടെ ഭാഗമായാണ് ഇബ്നുസീനാ ആശുപത്രിയിൽ എത്തിയത്.മക്കൾ: ജാസിൽ, ജോവിൻ. സംസ്കാരം നാട്ടിൽ.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CJ50P1YCPWK3OQxFWYhqZ4