കുവൈത്ത് സിറ്റി:
കുവൈത്തിൽ അടുത്ത വർഷം മുതൽ വർക്ക് പെർമിറ്റ് ( ഇദ്ൻ അമൽ ) ഫീസ് വർദ്ധിപ്പിക്കാൻ മന്ത്രി സഭാ ജനറൽ സെക്രടറിയേറ്റ് മാനവ ശേഷി സമിതി അധികൃതരെ ചുമതലപ്പെടുത്തി ഫീസ് വർദ്ധനവ് എത്രയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.നിലവിൽ വർക്ക് പെർമിറ്റ് പുതുക്കുന്നതിനു പ്രതിവർഷം 10 ദിനാർ ആണ് ഫീസ് ആണ് ഈടാക്കുന്നത്.വിസക്കച്ചവടവും അവിദഗ്ധ തൊഴിലാളികളുടെ ആധിക്യവും തടയാൻ വർക്ക് പെർമിറ്റ് സംവിധാനം പൊളിച്ചെഴുതുന്നത് സംബന്ധിച്ചും സമിതി പഠനം നടത്തും. 2022 അവസാന പാദത്തിലാണ് നിർദേശം നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. എണ്ണ ഇതര വരുമാനം കണ്ടെത്തുന്നതിനു പുറമേ തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യം കൂടി മുൻ നിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത് ഓ രോ തൊഴിൽ മേഖലയിലും സ്വദേശികൾക്കും വിദേശികൾക്കും അനുപാതം നിശ്ചയിക്കാനും പദ്ധതിയുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CJ50P1YCPWK3OQxFWYhqZ4
