കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം :തൽസ്ഥിതി തുടരും

കുവൈറ്റ് സിറ്റി :
കുവൈത്ത് വിമാനത്താവളത്തിന്റെ പ്രതിദിന പ്രവർത്തന ശേഷി പത്തായിരം യാത്രക്കാർ എന്ന നിലവിലെ സ്ഥിതിയിൽ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു, കൂടാതെ നിലവിൽ ഓപ്പറേറ്റിംഗ് എയർലൈൻ കമ്പനികളുടെ എണ്ണം 35 ൽ എത്തിയിട്ടുണ്ടെന്നും അത് വർദ്ധിപ്പിക്കുന്നത് എയർ പോർട്ടിന്റെ പ്രവർത്തനശേഷി പൂര്ണമായതിനുശേഷമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു . അതെ സമയം വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി ഉയർത്താത്ത സാഹചര്യത്തിൽ ടിക്കറ്റ് നിരക്കിലുള്ള വർധനവ് തുടരുമെന്നാണ് വിലയിരുത്തൽ .കോവിഡ് പ്രതിസന്ധി മൂലം അടച്ചിരുന്ന വിമാനത്താവളത്തിന്റെ പ്രവർത്തനം എഴുപത് ദിവസങ്ങൾക്ക് മുമ്പാണ് ഭാഗികമായി പുനരാരംഭിച്ചത് വിവിധ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചതോടെ എയർപോർട്ടിന്റെ പ്രവർത്തനം ഇപ്പോൾ സജീവമായിട്ടുണ്ട് കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOUvrPKrAJfJCohsMNzgM9

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version