കുവൈത്ത് സിറ്റി:
കുവൈറ്റില്‍ സൈന്യത്തില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് പ്രഖ്യാപനം നടത്തി . രാജ്യസുരക്ഷയ്ക്ക് പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും സൈന്യത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് ഈ തീരുമാനം. കുവൈത്ത് സൈന്യത്തിൽ സ്വദേശി വനിതകൾക്ക് സ്പെഷാലിറ്റി ഓഫിസർ, നോൺ-കമീഷൻഡ് ഓഫിസർ, മെഡിക്കൽ സർവിസസ്, മിലിട്ടറി സപ്പോർട്ട് സർവിസസ് എന്നീ മേഖലകളിലാണ് ഇനി ജോലി ചെയ്യാൻ കഴിയുക .കുവൈത്തിൽ പൊലീസ് സേനയിൽ വനിതാ വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും സായുധ മിലിട്ടറി സർവിസിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നത് ആദ്യമായാണ്.രാജ്യത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് കുവൈത്തി വനിതകളെന്നും സൈ ന്യത്തിൽ ജോലി ചെയ്യുന്നതിെൻറ ബുദ്ധിമുട്ടുകൾ സഹിക്കാനുള്ള കുവൈത്തി വനിതകളുടെ കഴിവിലും സന്നദ്ധതയിലും പൂർണ വിശ്വാസമുണ്ടെന്നും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് പറഞ്ഞു കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JRCJVMDTW3fDqFTxAAS9rM