കുവൈത്തിൽ ഇന്ന് ശൈഖ് ജാബർ പാലത്തിൽ നിന്നും താഴെക്ക് ചാടി ആത്മഹത്യ ചെയ്യാനുള്ള
ഒരു ഈജിപ്ഷ്യൻ പ്രവാസിയുടെ ശ്രമം പോലീസ് തടഞ്ഞു .റിപ്പോർട്ടുകൾ പ്രകാരം പാലത്തിൽ വെച്ച് പ്രവാസി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതായ വിവരം അറിഞ്ഞയുടൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഇയാളെ തടയുകയുമായിരുന്നു . പാലത്തിൽ നിന്ന് കടലിലേക്ക് ചാടിയ ഇയാളെ സുരക്ഷാ സേന സ്ഥലത്തെത്തി കടലിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച ഈജിപ്ഷ്യൻ സ്വദേശി 3,000 ദിനാറിന്റെ സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വ്യക്തിയാണെന്നാണ് പോലീസ് റിപ്പോർട്ട്. ഇയാൾക്കെതിരെ ആത്മഹത്യശ്രമത്തിന് കേസെടുത്ത് ഷമിയ പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു.കുവൈത്ത് ജാബർ പാലത്തിൽ വെച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാമത്തെ തവണയാണ് ആത്മഹത്യാ ശ്രമം അരങ്ങേറിയത് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JTOIii8MVyw1u9lT5yK48q