കുവൈത്ത് സിറ്റി : ഇന്നലെ എംബസ്സി ഓഡിറ്റോറിയത്തില്‍ പരിപാടിയില്‍ പങ്കെടുത്തവരില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസ്സി അഭ്യർത്ഥിച്ചു . ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായായി പരിപാടിയില്‍ സംബന്ധിച്ചവര്‍ എല്ലാവിധ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കണമെന്ന് എംബസി അധികൃതര്‍ അഭ്യര്‍ഥിച്ചു. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ച എംബസിയുടെ എല്ലാ പൊതു പരിപാടികളും മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും എന്നാൽ പൊതു ജങ്ങങ്ങൾക്കായുള്ള സേവനങ്ങൾ തുടരുമെന്നും എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/EK1W77X402TGnc54iULIpd