കുവൈത്ത് സിറ്റി:
താമസ നിയമം ലംഘിച്ച 426 പേരെ ഈ മാസം 3 മുതൽ 9 വരെയുള്ള കാലയളവിൽ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിൽ 287 പുരുഷന്മാരും 139 സ്ത്രീകളും ഉൾപ്പെടുന്നു.ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലിയുടെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് ആണ് നടപടികൾ സ്വീകരിച്ചത്.താമസ നിയമം ലംഘിക്കുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/EK1W77X402TGnc54iULIpd