കുവൈത്ത് സിറ്റി :
കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ചത് അടക്കമുള്ള നിയമ ലംഘനങ്ങളിൽ നിരവധി പേര്‍ പിടിയിലായി. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും ട്രാഫിക് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ ക്രിമിനൽ കേസുകളിൽ പ്രതികളായ നാല് പേരെയും, വിസാ കാലാവധി കഴിഞ്ഞ പന്ത്രണ്ട് പേരെയും, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ഒരാളെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട് രേഖകളില്ലാതെ കണ്ടെത്തിയ ആറ് വാഹനങ്ങളും പിടിച്ചെടുത്തിത്തുണ്ട് പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും വാഹനങ്ങൾ കണ്ടുകെട്ടുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ സെക്യൂരിറ്റി അറിയിച്ചു.രാജ്യത്ത് വരും ദിവസങ്ങളിലും നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധന കർശനമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/EK1W77X402TGnc54iULIpd