തൊഴിലാളികൾക്ക് ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി :നിർദേശവുമായി കുവൈത്ത് എം പി

പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം അല്ലെങ്കിൽ പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ നാലായി കുറയ്ക്കുന്നതിനുള്ള നിർദ്ദേശം എംപി മുഹമ്മദ് അൽ ഹുവൈല സമർപ്പിച്ചു. നിർദിഷ്ട പ്രവർത്തന കാലയളവിലെ കുറവ് ജീവനക്കാരുടെ ശമ്പളത്തെയും അലവൻസുകളേയും പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെയും ബാധിക്കാത്ത തരത്തിൽ ആയിരിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു നിർദ്ദേശത്തിൽ പറയുന്നു.കാലതാമസം കാരണം മികച്ച തൊഴിൽ പ്രകടന ബോണസ് നഷ്‌ടപ്പെടുമെന്ന ആശങ്കയേക്കാൾ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഓരോ സ്ഥാപനത്തിന്റെയും മാനവശേഷിയുടെ ആവശ്യകതയെ അടിസ്ഥാനമാക്കി പാർട്ട് ടൈം ജോലി ചെയ്യാനുള്ള ജീവനക്കാരുടെ അഭ്യർത്ഥന പരിഗണിക്കണമെന്നും അദ്ദേഹം നിർദേശിച്ചു .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HTrCQRw2eV28wo8nIiqtQM

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version