കുവൈറ്റ് സിറ്റി,
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് യുവതിക്ക് ക്രിമിനൽ കോടതി പത്ത് വർഷത്തെ കഠിന തടവും ഭർത്താവിന് ഒരു വർഷത്തെ തടവും വിധിച്ചു. ഇരയുടെ ബലഹീനത മുതലെടുത്ത ഇവർക്ക് നേരെ മനുഷ്യക്കടത്ത്, വീട്ടുജോലിക്കാരിക്ക് നേരെയുള്ള അക്രമം, ബലപ്രയോഗം എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയതെന്ന് കേസ് ഫയൽ പറയുന്നു.വീട്ടുജോലിക്കാരിയെ മർദിക്കുകയും പീഡിപ്പിക്കുകയും ദേഹമാസകലം പൊള്ളലേൽപ്പിക്കുകയും മുറിവേൽപ്പിക്കുകയും ജോലിക്ക് നിർബന്ധിക്കുകയും അക്രമം നടത്തുകയും ചെയ്തതിനും കുവൈറ്റ് യുവതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇരയെ പരിചരിക്കുന്നതിനുള്ള തന്റെ കടമ നിറവേറ്റുന്നതിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞുമാറിയതിന് ഭർത്താവ് കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി . കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/HTrCQRw2eV28wo8nIiqtQM