കുവൈത്ത് സിറ്റി:
കുവൈത്തിൽ വാണിജ്യ സന്ദർശ്ശക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറ്റുന്നതിനു അനുവദിച്ച സൗകര്യം ഇന്ന് മുതൽ നിർത്തി വെച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മുൻകരുതലിന്റെ ഭാഗമായാണ് അധികൃതരുടെ നടപടി .വിസ മാറ്റം നിർത്തിവെക്കാനായി നേരത്തെ കൊറോണ എമർജൻസി കമ്മിറ്റി സർക്കാരിന് മുമ്പാകെ ശുപാർശ നൽകിയിരുന്നു .കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച കുവൈത്തിലേക്കുള്ള വിസ അനുവദിക്കൽ 22 മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ മാസമാണ് സർക്കാർ പുനരാരംഭിച്ചത് . പുതിയ നിയമം നടപ്പിലാവുന്നതോടെ . ഇതിനകം ലഭിച്ച വിസ മാറ്റ അപേക്ഷകൾക്ക് അംഗീകാരം നൽകുകയുംഇന്ന് മുതൽ ലഭിക്കുന്ന അപേക്ഷകൾ ഓട്ടോമേറ്റഡ് സംവിധാനം വഴി സ്വമേധയാ വിലക്കുകയും ചെയ്യും .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/F47cynEMFNhBtzPpelC9T9
