കുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസൻസ് നഷ്ടമായാൽ ഓൺലൈൻ വഴി ഗതാഗത വകുപ്പിനെ അറിയിക്കാനുള്ള സംവിധാനം നിലവിൽ വന്നു . സർക്കാറിെൻറ സാഹിൽ (sahel) ആപ്ലിക്കേഷൻ വഴിയാണ് അറിയിക്കേണ്ടത്.ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കിന്റെ സഹകരണത്തോടെ, ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായ വിവരം ആപ്ലിക്കേഷനിൽ റിപ്പോർട്ട് ചെയ്യുന്ന സംവിധാനമാണ്കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുള്ളത്. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ വിഭാഗം അറിയിച്ചു. ആളുകൾക്ക് സമയലാഭവും സൗകര്യവും ആകുമെന്നതിന് പുറമെ ഒാഫിസിലെ തിരക്ക് കുറക്കാനും പുതിയ സമ്പ്രദായം സഹായിക്കും. നടപടിക്രമങ്ങൾക്കായി ഏരിയ പൊലീസ് സ്റ്റേഷനിൽ പോകേണ്ടതില്ലെന്നും സാഹിൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്താൽ മതിയെന്നും അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Eanoe7rOpZX5oze3oiMR5G
