കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്തിന്റെ പ്രവാസി ക്ഷേമ പദ്ധതിയായ ‘ഒരുമ’ ഈ വര്‍ഷം ഒന്നരക്കോടി രൂപയുടെ സഹായം നൽകി. 2021 ല്‍ പല കാരണങ്ങളാല്‍ ജീവന് നഷ്ടമായ 40 ഒരുമ അംഗങ്ങളുടെ ആശ്രിതർക്ക് ഒരു കോടി 10 ലക്ഷം രൂപ ധനസഹായം നൽകി. 77 പേർക്ക് 31.5 ലക്ഷം രൂപയും പദ്ധതിയിൽ നിന്ന് ഈ വര്‍ഷം നൽകിയതായി കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി, ഒരുമ ചെയർമാൻ ഫിറോസ് ഹമീദ് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID
അംഗത്വ കാമ്പയിന്: പുതിയ അംഗത്വ കാമ്പയിന് ബുധനാഴ്ച തുടക്കമാവും. രണ്ടു മാസം നീളുന്ന അംഗത്വ കാമ്പയിനാണ് നടത്തുന്നത്.കാമ്പയിൻ കാലയളവിൽ മാത്രമാണ് ‘ഒരുമ’യില്‍ അംഗത്വമെടുക്കാനും പുതുക്കാനും കഴിയുക. ഓരോന്നിനും 2.5 ദീനാർ വീതമാണ് നൽകേണ്ടത്. www.orumakuwait.com വെബ്സൈറ്റ് വഴിയും അംഗത്വമെടുക്കാം. ഒരുവർഷത്തേക്കാണ് അംഗത്വം നൽകുക. ഈ കാലയളവിൽ മരിക്കുന്ന അംഗങ്ങളുടെ നോമിനിക്ക് രണ്ടു ലക്ഷം രൂപ സഹായധനം നൽകും. തുടർച്ചയായി അഞ്ചു വർഷം അംഗത്വമുണ്ടെങ്കിൽ മൂന്നു ലക്ഷം രൂപയും പദ്ധതി ആരംഭിച്ച 2012 മുതൽ അംഗമാണെങ്കിൽ നാലു ലക്ഷം രൂപയുമാണ് ലഭിക്കുക. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID
അംഗങ്ങളുടെ ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), ഹൃദയസംബന്ധമായ ആൻജിയോപ്ലാസ്റ്റി, അർബുദം, ഡയാലിസിസ്, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), എന്നിവക്ക് പരമാവധി 25,000 രൂപ ചികിത്സാ സഹായം നൽകും. കൂടാതെ ശിഫ അൽ-ജസീറ മെഡിക്കൽ സെൻറർ, ബദർ അൽ-സമ മെഡിക്കൽ സെൻറർ, അമേരിക്കൻ ടൂറിസ്റ്റർ, ബി.ഇ.സി എക്സ്ചേഞ്ച്, തക്കാര റസ്റ്റാറൻറ്, യുവർ കാർഗോ, പ്രിൻസസ് ട്രാവൽസ് എന്നിവയിൽ ഒരുമ അംഗങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ 60022820, ഫർവാനിയ 55608126, കുവൈത്ത് സിറ്റി 94473617, റിഗ്ഗായ് 60365614, സാൽമിയ 66876943, അബൂ ഹലീഫ 97220839, ഫഹാഹീൽ 66610075 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/G4Af0TBmC3E2XT7Xg485ID