കുവൈത്ത് സിറ്റി: ഇറാൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ തീവ്ര വ്യാപനശേഷിയുള്ള പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഇവിടങ്ങളില്‍ നിന്നുള്ള പക്ഷികളുടെ ഇറക്കുമതി കുവൈത്ത് താല്‍ക്കാലികമായി നിരോധിച്ചു. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമാണ് വിലക്കേർപ്പെടുത്തിയതെന്ന് കാർഷിക, മത്സ്യവിഭവ അതോറിറ്റി അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K
ഇറക്കുമതി ചെയ്യുന്നവയില്‍ രോഗാണുബാധ കണ്ടെത്തിയാൽ തിരിച്ചയക്കുന്നതിനുള്ള ചെലവ് ഇറക്കുമതി ചെയ്യുന്നവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് കാർഷിക, മത്സ്യവിഭവ അതോറിറ്റി വ്യക്തമാക്കി. പുതിയതും ശീതീകരിച്ച് സൂക്ഷിക്കുന്നതുമായ മാംസം, മുട്ട എന്നിവക്കും വിലക്ക് ബാധകമാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K