ഒമിക്രോണ്‍, 5 ദിവസത്തിനിടെ 20,000 പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു

കുവൈത്ത് സിറ്റി: ഒമിക്രോൺ ആശങ്ക ലോകത്തിന്‍റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കാനായി കുവൈത്തില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ കുവൈത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം ഇരട്ടിയായി. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച് 6 മാസം കഴിഞ്ഞവരുടെ വലിയ നിര തന്നൊണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ കാണാൻ കഴിയുന്നത്. സ്വദേശികളും വിദേശികളും ഒരുപോലെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ എത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

വൈറസ് ബാധയിൽ നിന്ന് രക്ഷനേടുന്നതിൽ വാക്സിനുള്ള പ്രാധാന്യത്തെ കുറിച്ച് അധികാരികള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതും ഇതിനു കാരണമാണ്. അതേസമയം, ഡിസംബർ അഞ്ച് മുതൽ ഇന്നലെ വരെ പൗരന്മാരും താമസക്കാരുമായി 20,000ത്തിൽ അധികം പേർ മിഷ്റഫിലെ കുവൈത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ബൂസ്റ്റർ ഡോസ്  സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version