കുവൈത്ത് സിറ്റി: രാജ്യത്തെ എണ്ണ ഉദ്പാദനം കയറ്റുമതി എന്നിവ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതുവഴി ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവില്‍ 19.94 ബില്യൺ ദിനാറിന്റെ വർധ രേഖപ്പെടുത്തി. അതായത്, വരുമാനം 6.3 ബില്യൺ ദിനാറിലേക്ക് എത്തി. 2021 ല്‍ ഇതേകാലയളവിൽ വരുമാനം 4.36 ബില്യൺ ദിനാർ ആയിരുന്നു. 2021 ആദ്യ പാദത്തിൽ പ്രതിദിനം കുവൈത്ത് ശരാശരി 1.795 മില്യൺ ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്തു. ശരാശരി 2.327 മില്യൺ ബാരൽ ആണ് പ്രതിദിനം ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വർഷം 2.12 മില്യൺ ബാരൽ ആയിരുന്നു പ്രതിദിന കയറ്റുമതി. ശരാശരി പ്രതിദിന ഉദ്പാദനം 2.742 മില്യൺ ബാരൽ ആയിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ കുവൈത്ത് കയറ്റുമതി ചെയ്ത എണ്ണയുടെ ശരാശരി വില ബാരലിന് ഏകദേശം 60.49 ഡോളറാണ്. 2020 ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഇത് 51.81 ഡോളറായിരുന്നു. പുതിയ സാഹചര്യത്തില്‍ എണ്ണ വില വർധിച്ചിട്ടും ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ കുവൈത്തിന്റെ എണ്ണ വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ ഒരു ശതമാനം കുറവാണ് എന്നതും വസ്തുതയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K