കുവൈത്ത് സിറ്റി: അധ്യാപക – അനധ്യാപക തസ്തികകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേരും വാക്സിന്‍ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തണമെന്ന് സ്കൂളുകളോട് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. വാക്സിന്‍ സുരക്ഷിതത്വം ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികളുടെ ആരോഗ്യം പരിഗണിച്ച് മറ്റുള്ളവര്‍ വാക്സിന്‍ സ്വീകരിക്കുകയും മറ്റ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൗരന്മാർക്കും പ്രവാസികൾക്കും ബൂസ്റ്റർ ഡോസ് ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും സൂക്ഷ്മമായി പിന്തുടരേണ്ടതുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe