കുവൈത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു ഒമ്പത് മാസം പിന്നിട്ടവർക്ക് യാത്ര ചെയ്യുന്നതിനായി ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി അടുത്ത ജനുവരി 2 ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും .കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് 48 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പത്ത് ദിവസത്തെ ക്വാറന്റൈനും നിർബന്ധമാക്കിയിട്ടുണ് രാജ്യത്ത് എത്തിയതിന് ശേഷം മൂന്ന് ദിവസത്തിന് ശേഷവും പത്ത് ദിവസത്തിന് ശേഷവും പി സി ആർ പരിശോധനയും നടത്തണം നേരത്തെ 72 മണിക്കൂറിനുള്ളിൽ എടുത്താൽ മതിയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗത്തിേൻറതാണ് തീരുമാനം. ഡിസംബർ 26 മുതലാണ് ഉത്തരവിന് പ്രാബല്യം.
72 മണിക്കൂർ കഴിഞ്ഞ് പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ പുറത്തിറങ്ങാൻ അനുമതിയുണ്ടാകും. അതായത് മൂന്നുദിവസം നിർബന്ധിത ഹോം ക്വാറൻറീൻ അനുഷ്ടിക്കേണ്ടി വരും. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രിസഭ രാജ്യനിവാസികളോട് അഭ്യർഥിച്ചു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe