കുവൈറ്റ് സിറ്റി: വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവർത്തകനും നിരവധി വിദ്യാഭ്യാസ സ്ഥപനങ്ങളുടെ ഉടമയുമായ കാസര്‍ഗോഡ് പള്ളിക്കര സ്വദേശി ഡോക്ടർ പി. എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തില്‍ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. നാട്ടിലും മറുനാട്ടിലും അദ്ദേഹം നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണെന്നും പാവപ്പെട്ട ആയിരക്കണക്കിനാളുകളുടെ ആശ്രയമായിരുന്നു അന്തരിച്ച ഇബ്രാഹിം ഹാജിയെന്നും ഭാരവാഹികള്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുക വഴി നിരവധി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യം നേടാൻ അദ്ദേഹം അവസരമൊരുക്കി. മലബാർ ഗോൾഡിന്റെ കോ ചെയർമാൻ കൂടിയായിരുന്ന ഡോക്ടർ പി. എ. ഇബ്രാഹിം ഹാജിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ കെ എം എ പ്രസിഡന്റ് എ പി അബ്ദുൽ സലാം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O