6 മാസത്തിനിടെ കുവൈത്തിലെ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 150 പേര്‍ക്ക്

കുവൈത്ത് സിറ്റി: കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടെ റോഡപകടങ്ങളില്‍ 150 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കണക്ക്. 2021 ജൂലൈ മുതലുള്ള കണക്കാണിത്. ഏകദേശം 25  പേര്‍ ഒരു മാസത്തിനിടെ ഇത്തരം അപകടങ്ങളില്‍ മരിക്കുന്നു എന്ന് കണക്കാക്കാം. അപകടങ്ങള്‍ കുറക്കുന്നതിനും സുരക്ഷിത യാത്ര ഒരുക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കാനുള്ള ജനറല്‍ ട്രാഫിക്കിന്റെ വാട്സാപ്പ് നമ്പറില്‍ 140,000 സന്ദേശങ്ങള്‍ ലഭിച്ചു. പരാതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടെയാണിത്. പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നിയമം ലംഘിച്ച് വാഹനമോടിച്ചവരെ പിടികൂടുകയും വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JAAtTcQ4NyIDjXd32tnGQe

https://www.kuwaitvarthakal.com/2021/12/20/google-drive-storage-laptop-users-must-know-this/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy