കുവൈത്ത് സിറ്റി: രാജ്യത്ത് പിടിച്ചെടുത്ത 16,674 വിദേശമദ്യ കുപ്പികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് ഇത്രയും മദ്യക്കുപ്പികള്‍ നശിപ്പിച്ചത്. കോടതി കേസുകളില്‍ പിടിച്ചെടുത്ത മദ്യം നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട 2016 ലെ മിനിസ്റ്റീരിയല്‍ റെസൊലൂഷന്‍ 15 ന്‍റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
