കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ സ്വന്തം കടയില്‍ വിറ്റ ഇന്ത്യന്‍ പ്രവാസിയെ നാട് കടത്താന്‍ തീരുമാനം. ആഭ്യന്തര മന്ത്രാലയം ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പ്രവാസി സ്വന്തം കടയില്‍ റേഷന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന കുവൈത്തി പൗരന്റെ പരാതിയിലാണ് പോലിസ് അന്വേഷണം നടത്തിയത്. പരിശോധന നടത്തിയതോടെ കടയില്‍ നിന്ന് റേഷന്‍ സാധനങ്ങളായ പഞ്ചസാര, എണ്ണ, അരി, പാല് തുടങ്ങിയവ കണ്ടെടുത്തു. തൊഴില്‍ നിയമം ലംഘിച്ചു കഴിയുന്ന ഇന്ത്യക്കാരനാണ് ഇയാളെന്ന് പോലിസ് കണ്ടെത്തി. നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഇയാളെ രാജ്യത്തിന് പുറത്താക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IiEP0ZJI6lJK9lQIPc2L0O
