കുവൈത്ത് സിറ്റി: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി കുവൈത്തില്‍ 850 പട്രോള്‍ യൂണിറ്റുകളെ നിയോഗിച്ചു. രാജ്യത്ത് പുതുവത്സരാഘോഷം സമാധാനപൂര്‍ണമാക്കാനും അക്രമ സംഭവങ്ങള്‍ ഇല്ലാതെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പുതുവര്‍ഷത്തെ വരവേല്‍ക്കാനും സാധിക്കുന്ന അന്തരീക്ഷം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയെഘ് പറഞ്ഞു. രാജ്യത്തുടനീളം സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കും. പ്രത്യേകിച്ച് ആളുകള്‍ കൂടുന്ന മാളുകള്‍, ഫാം, മരു പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം പട്രോള്‍ യൂണിറ്റുകള്‍ വിന്യസിക്കും. മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍, നിയമം തെറ്റിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JVzVPf2Da8i1dwccFIbFA5
