മുൻകരുതലിന്റ ഭാഗമായി അടച്ചിട്ട ഗസാലി, മംഗഫ് തുരങ്കങ്ങൾ വീണ്ടും തുറക്കുന്നു

സിക്സ് റിംഗ് റോഡ്, അൽ-ഗസാലി, അൽ-മംഗഫ് തുരങ്കം എന്നിവ ഉൾപ്പെടുന്ന മഴവെള്ള ശേഖരണത്തിന്റെ സൈറ്റുകൾ വീണ്ടും തുറക്കുമെന്ന് പൊതുവരാമത്ത് മന്ത്രാലയം. മുൻകരുതൽ നടപടികളുടെ ഭാഗമായി അടച്ചിട്ട സൈറ്റുകളാണ് തുറക്കാൻ തീരുമാനം. കനത്ത മഴയെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ നേരിടാൻ മന്ത്രാലയത്തിന്റെ എമർജൻസി ടീമുകൾ രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ടന്നും ഞായറാഴ്ച മന്ത്രാലയ വക്താവ് അബ്ദുല്ല അൽ അജ്മി വ്യക്തമാക്കി. മഴവെള്ളം കെട്ടിക്കിടക്കുമെന്ന് ഒഴിവാക്കാനും, സുരക്ഷാ ക്രമീകരങ്ങൾ നടത്താനും ബന്ധപ്പെട്ട അധികാരികളുമായും ,മന്ത്രാലയങ്ങളുമായും ഏകോപിപ്പിച്ച് പ്രവർത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഴ പെയ്യുമ്പോൾ റോഡിലിറങ്ങുന്നത് ഒഴിവാക്കണമെന്നും, ഇല്ലങ്കിൽ വെള്ളം കെട്ടിക്കിടക്കാനും അതുവഴി ഗതാഗത തടസ്സത്തിനും കാരണമാകുകയും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version