രാജ്യം വിട്ടു പോയത്‌ രണ്ട്‌ ലക്ഷത്തി അമ്പത്തി ഏഴായിരം പ്രവാസി തൊഴിലാളികൾ

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം രാജ്യം വിട്ടു പോയത്‌ രണ്ട്‌ ലക്ഷത്തി അമ്പത്തി ഏഴായിരം പ്രവാസി തൊഴിലാളികൾ. ഇവരിൽ രണ്ടര ലക്ഷം പേർ സ്വകാര്യ മേഖലകളിലും ഏഴായിരം പേർ സർക്കാർ മേഖലയിലും ജോലി ചെയ്യുന്നവരാണ് . 41200 ഗാർഹിക തൊഴിലാളികളും കഴിഞ്ഞ വർഷം രാജ്യം വിട്ടു പോയി . രാജ്യത്ത്‌ ആകെ 27 ലക്ഷം പേരാണു ജോലി ചെയ്യുന്നത്‌. ഇവരിൽ 16. 2 % സ്വദേശികളാണു.തൊഴിൽ വിപണിയിലെ ആകെ തൊഴിലാളികളിൽ 6 ലക്ഷത്തി 39 ആയിരം പേർ അതായത്‌ 22.8 % ഗാർഹിക മേഖലയിലാണു ജോലി ചെയ്യുന്നത്‌.കഴിഞ്ഞ വർഷം ഇരുപത്തി മൂന്നായിരം സ്വദേശികളാണു പുതുതായി ജോലിയിൽ പ്രവേശിച്ചത്‌. ഇവരിൽ ഭൂരിഭാഗം പേരും സർക്കാർ മേഖലകളിലാണ് ജോലി ചെയ്യുന്നത്. മാനവശേഷി സമിതിയുടെ സ്ഥിതി വിവര കണക്ക് ഉദ്ധരിച്ച്‌ പ്രാദേശിക അറബ്‌ ദിനപത്രമാണു റിപ്പോർട്ട്‌ ചെയ്തത്‌. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ. https://chat.whatsapp.com/E0vBSTorvm1GIfiS7qhHzY

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy