കസാക്കിസ്ഥാനിലെ കുവൈറ്റ് പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കുവൈറ്റ് എംബസി.

കെയ്‌റോ: കസാക്കിസ്ഥാനിലെ കുവൈറ്റ് എംബസി മധ്യേഷ്യൻ രാജ്യത്തുള്ള കുവൈറ്റികളോട് “അവരുടെ സുരക്ഷയ്ക്കായി” പോകാൻ ആവശ്യപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി (കുന) വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. കൂടാതെ കസാക്കിസ്ഥാനിലേക്ക് പോകാൻ ആഗ്രഹിക്കുന്ന കുവൈറ്റികളോട് രാജ്യത്ത് തന്നെ തുടരാനും “അടിയന്തരാവസ്ഥ” കാരണം അവരുടെ പദ്ധതികൾ മാറ്റിവയ്ക്കാനും അഭ്യർത്ഥിച്ചു. കസാക്കിസ്ഥാനിൽ അടുത്തിടെ ആരംഭിച്ച പ്രകടനങ്ങൾ, ഇന്ധനവില വർദ്ധനയ്‌ക്കെതിരായ പ്രതികരണമായും, ഗവൺമെന്റിനും മുൻ സോവിയറ്റ് രാഷ്ട്രത്തിലെ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുൻ നേതാവ് നൂർസുൽത്താൻ നസർബയേവിനും (81) എതിരായ ഒരു വിശാലമായ പ്രസ്ഥാനമായി വളർന്നു കഴിഞ്ഞു.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy