കുവൈത്ത് സിറ്റി :
രാജ്യത്തെ പ്രവാസികൾക്ക് ലോൺ അനുവദിക്കുന്നതിനു ബാങ്കുകൾ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നു ഇതിന്റെ ഭാഗമായി പല പ്രമുഖ ബാങ്കുകളും പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 700 ദിനാർ ആയി ഉയർത്തി.കൂടാതെ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കും വായ്പ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു നേരത്തെ, താമസക്കാർക്ക് വായ്പ നൽകുന്നതിൽ റെക്കോർഡ് മുന്നേറ്റമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ കോവിഡ് സാഹചര്യത്തിൽ പ്രവാസികൾക്ക് വായ്പ നൽകുന്നതിന് ചില ബാങ്കുകൾ കൂടുതൽ കർശനമായ മുൻകരുതൽ നടപടികളാണ് സ്വീകരിക്കുന്നത് അതേ സമയം വായ്പ തിരിച്ചടവിനു പര്യാപ്തമായ ഗ്രാറ്റുവിറ്റി ഉള്ള ഉപഭോക്താക്കളെ, കുറഞ്ഞ ശമ്പള പരിധി നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് അതേ സമയം .രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 13.48 % പേർ മാത്രമാണു 480 ദിനാറിനു മുകളിൽ ശമ്പളം കൈപറ്റുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു ..കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
https://chat.whatsapp.com/CggyBQpJY8p2ayYgZNC91J