മത്സ്യ മാർക്കറ്റിനെയും ബാധിച്ച് കടുത്ത തണുപ്പ്; മത്സ്യങ്ങൾക്ക് റെക്കോർഡ് വിലക്കുറവ്

കുവൈറ്റിൽ കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന കടുത്ത തണുപ്പ് മത്സ്യ വിപണിയെയും ബാധിക്കുന്നു. ഷർഖിലെ തിരക്കുള്ള മത്സ്യ വിപണി കഴിഞ്ഞ ദിവസങ്ങളിലായി ഏറെ വിജനമായിരുന്നുവെന്നാണു റിപ്പോർട്ട്‌. പ്രാദേശികവും, ഇറക്കുമതി ചെയ്യുന്നതുമായ മത്സ്യങ്ങൾക്ക് വൻ വിലയിടിവ് ഉണ്ടാകുകയും, സന്ദർശകരുടെ ഗണ്യമായ കുറവ് വില റെക്കോർഡ് തലത്തിലേക്ക് താഴ്ത്താൻ വിൽപ്പനക്കാരെ നിർബന്ധിതരാക്കി. കൊടും തണുപ്പിനെ തുടർന്ന് ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നതാണു പ്രധാന കാരണം. ഉയർന്ന വിലയിൽ വിറ്റിരുന്ന പല മത്സ്യങ്ങളുടെയും വില 75 ശതമാനം വരെ കുറഞ്ഞതായാണു റിപ്പോർട്ട്‌. കച്ചവടം കുറഞ്ഞതോടെ സാധാരണക്കാരായ കച്ചവടക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version