തണുപ്പില്‍ നിന്ന് രക്ഷതേടി തീയിട്ടു; പുക ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു.

അബഹ: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ പുക ശ്വസിച്ച് മരണപ്പെട്ട സുഭാഷിന്റെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം സുഭാഷ് ഭവനില്‍ ദേവന്‍ രോഹിണി ദമ്പതികളുടെ മകനായ സുഭാഷ് (41) ആണ് മരണമടഞ്ഞത്. സുഭാഷ് കൊടും തണുപ്പില്‍ നിന്നും രക്ഷ കിട്ടാനായി ഒരുക്കിയ തീയില്‍ നിന്നും ഉണ്ടായ പുക ശ്വസിച്ചതാണ് മരണകാരണം. രണ്ടു കൊല്ലം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയിലാണ് സുബാഷ് ഖമീസിലെത്തിയത്. തുടർന്ന് ഖമീസിലെ അതൂത് ഡാമിനടുത്ത് സ്വദേശി പൗരന്റെ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5

അസീര്‍ പ്രവിശ്യയില്‍ തണുപ്പുകാലം ആയതിനാല്‍ തണുപ്പില്‍നിന്ന് ആശ്വാസം ലഭിക്കുന്നതിനായി റൂമില്‍ തീ കത്തിക്കുന്നത് പതിവായിരുന്നു. ഇദ്ദേഹം മരണ ദിവസവും പതിവുപോലെ പെയിന്റ് പാട്ടയില്‍ തീ കത്തിച്ചിരുന്നെങ്കിലും അറിയാതെ ഉറങ്ങി പോയി. തുടർന്ന് ഇതില്‍ നിന്നും ഉണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. ബന്ധുമിത്രാദികളോ മറ്റു വേണ്ടപ്പെട്ടവരോ സംഭവസ്ഥലത്തില്ലാഞ്ഞതിനാൽ അദ്ദേഹത്തിന്റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും ഇദ്ദേഹത്തിന്റെ മൃതശരീരം വീട്ടില്‍ എത്തിച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്ന വിവരം അറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെടുകയായിരുന്നു. തുടര്‍ന്ന് സൗദിയിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അസീര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ മൃതശരീരം നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5

കൊച്ചി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ച മൃതദേഹം സുഭാഷിന്റെ വീട്ടിലെത്തിക്കുകയും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്നു മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5
ഭാര്യ റാണി(36)

മക്കൾ : സൂര്യ പ്രിയ(12), സൂര്യനാരായണന്‍(7) കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5

https://www.kuwaitvarthakal.com/2022/01/22/trendy-app-to-create-a-trendy-resume/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy