കഴിഞ്ഞ ആഴ്ച്ച മിന അൽ-അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് നാഷണൽ പെട്രോളിയം കമ്പനി. ചികിത്സയിൽ കഴിയുന്ന തൊഴിലാളികളെ നിരീക്ഷിച്ചു വരികയാണെന്നും പരിക്കേറ്റവരിൽ മൂന്ന് പേരുടെ മരണത്തിൽ സത്യമില്ലെന്നുമാണ് കമ്പനി അറിയിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഗ്യാസ് ലിക്വിഫാക്ഷൻ യൂണിറ്റിൽ തീപിടിത്തമുണ്ടായി രണ്ട് ഇന്ത്യക്കാർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. പരിക്കേറ്റ എല്ലാവർക്കും അൽ-ബബ്‌ടൈൻ ബേൺ സെന്ററിൽ പൂർണ്ണ മെഡിക്കൽ, നഴ്‌സിംഗ് പരിചരണം ലഭിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5