ഹൂതികൾ തൊടുത്തുവിട്ട രണ്ട് മിസൈലുകൾ യുഎഇ തകർത്തു

യുഎഇ യിൽ ഹൂതി ഭീകര സംഘത്തിന്റെ ആക്രമണം തുടരുന്നു. രാജ്യത്തിന് നേരെ ഭീകര സംഘം തൊടുത്ത് വിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ യുഎഇ നശിപ്പിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാവിലെയാണ് സംഭവം നടന്നത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ “അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ” സുരക്ഷിതമായി വീണിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, ഏത് ഭീഷണിയെയും നേരിടാനുള്ള തയ്യാറെടുപ്പോടെയാണ് തങ്ങളുള്ളതന്നും , മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച, ഹൂതി തീവ്രവാദികൾ അബുദാബിയിലെ രണ്ട് സിവിലിയൻ കേന്ദ്രങ്ങളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്സഫയിലെ മൂന്ന് അഡ്‌നോക് ഇന്ധന ടാങ്കറുകളിൽ പൊട്ടിത്തെറി സംഭവിക്കുകയും ചെയ്തിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version