കുവൈറ്റിലെ തണുപ്പ് മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ അദെൽ അൽ മർസൂഖ്. “തണുപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല, മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ വരെ തുടരും. മേഖലയെ ബാധിച്ച കടുത്ത തണുപ്പ് അവസാനിച്ചെങ്കിലും അടുത്ത ദിവസങ്ങളിൽ മാർച്ച് അവസാനം വരെ തണുപ്പ് തുടരും,” അദ്ദേഹം പറഞ്ഞു.
ഇന്നലെ മുതൽ, ആരംഭിച്ച അൽ അൽസാഖ് എട്ട് ദിവസം നീണ്ടുനിൽക്കും. ഫെബ്രുവരി 10 മുതൽ കഠിനമായ തണുപ്പ് തുടങ്ങി ഒമ്പത് ദിവസത്തേക്ക് നീണ്ടുനിൽക്കും. അതിനുശേഷം ഒമ്പത് ദിവസം തണുപ്പ് കുറയും. മാർച്ച് മാസത്തിൽ, തണുപ്പ് ഏകദേശം മൂന്നാഴ്ചയോളം തുടരും. മാർച്ച് 21 ന് വസന്തകാലം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6