കു​വൈ​ത്ത് നാഷനൽ പെട്രോളിയം കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ പരുക്കേറ്റ 2 ഇന്ത്യക്കാർ കൂടി മരിച്ചു.

കു​വൈ​ത്ത്​ സി​റ്റി: ഈ മാസം 14 നു കുവൈത്ത്‌ നാഷനൽ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ്‌ ബാബ്തൈൻ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 2 ഇന്ത്യക്കാർ കൂടി മരണമടഞ്ഞു. കുവൈത്ത്‌ നാഷനൽ പെട്രോളിയം കമ്പനിയാണു ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്‌. എന്നാൽ ഇവർ ഏത്‌ സംസ്ഥാനത്ത്‌ നിന്നുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ശുദ്ധീകരണ ശാലയിലുണ്ടായ അപകടത്തിൽ അന്ന് തമിഴ്നാട് സ്വദേശിയായ സിക്കന്തൂർ കസാലി മരൈകയാർ, ഒഡീസ സ്വദേശിയായ ഹരി ചന്ദ്ര റെഡ്ഡി കോണ എന്ന 2 ഇന്ത്യക്കാർ മരണമടയുകയും 5 പേർക്ക്‌ ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. മരണമടഞ്ഞവരും പരിക്കേറ്റവരും അൽ അറബി എനർടേക് കോൺട്രാക്റ്റിങ് കമ്പനിക്ക്‌ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണു..കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version