കുവൈറ്റിൽ ഭക്ഷ്യഉത്പന്നങ്ങളുടെ പരിശോധന കർശനമാക്കണമെന്ന് കുവൈത്ത് പാര്‍ലമെൻറിലെ പരിസ്ഥിതികാര്യ സമിതി. രാജ്യത്ത് അർബുദ്ധ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇറക്കുമതി ചെയ്യുന്നതും, പ്രാദേശികവുമായ എല്ലാ ഭക്ഷ്യ സാധനങ്ങളും പരിശോധിക്കണമെന്നാണ് പരിസ്ഥിതികാര്യ സമിതിയുടെ ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങൾ ഉയർന്നത്. പുറത്തുനിന്ന് വരുന്ന ഭക്ഷ്യസാധനങ്ങൾ ലബോറട്ടറി പരിശോധനക്ക് വിദേയമാകുന്നില്ലെന്നും, ഇത്തരം ഭക്ഷ്യവസ്തുക്കൾ ഹാനികരമായ വസ്തുക്കളിൽ നിന്ന് വിമുക്തമാണെന്ന് ഉറപ്പിക്കാനുള്ള പരിശോധനകൾ കാര്യക്ഷമമല്ലെന്നും കമ്മിറ്റി ചെയര്‍മാന്‍ എം.പി. ഹമദ് അല്‍ മതര്‍ പറഞ്ഞു. ഫുഡ് ആൻഡ് ന്യൂട്രിഷൻ അതോറിറ്റിക്ക് ഒറ്റക്ക് കഴിയാത്തതിനാൽ ആരോഗ്യമന്ത്രാലയവും കൂടി ചേർന്നാണ് ഇപ്പോൾ പരിശോധനകൾ നടത്തുന്നത്. ആരോഗ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍, കുവൈത്ത് മുനിസിപ്പാലിറ്റി, എന്‍വയണ്‍മെൻറ് പബ്ലിക് അതോറിറ്റി, കുവൈത്ത് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കസ്റ്റംസ് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E