അബുദാബി∙ ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 44.75 കോടി രൂപ (2.2 കോടി ദിർഹം) ലഭിച്ചത് തൃശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ലീന ജലാലിന്. നാലു വർഷമായി അബുദാബിയിലെ ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽഎൽസി എച്ച്ആർ ഉദ്യോഗസ്ഥയായ ലീനയും സഹപ്രവർത്തകരായ ഒൻപത് പേരും ചേർന്ന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യ കടാക്ഷം ഉണ്ടായത് സമ്മാനാർഹമായ വിവരം അറിഞ്ഞ ലീനയുടെ പ്രതികരണം ഇങ്ങനെയായിരുന്നു ദൈവത്തിനു നന്ദി. വാക്കുകൾ കിട്ടുന്നില്ല. തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. സമ്മാനം അടിച്ചുവെന്ന് പറഞ്ഞു വിളി വന്നപ്പോൾ വ്യാജ കോളാണെന്നാണ് കരുതിയതെന്നും വിശ്വസിക്കാൻ ഏറെ സമയമെടുത്തുവെന്നും ലീന പറഞ്ഞുഒരു വർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും ലീനയുടെ പേരിൽ ആദ്യമായാണ് ടിക്കറ്റ് എടുത്തത് . ജോലിയിൽ തുടരുംമെന്നും . വീട്ടുകാരുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അവർ പ്രതികരിച്ചു മറ്റ് സമ്മാനാർഹരായ .സുറൈഫ് സുറു (10 ലക്ഷം ദിർഹം), സിൽജോൺ യോഹന്നാൻ (5 ലക്ഷം ദിർഹം), അൻസാർ സുക്കറിയ മൻസിൽ (2.5 ലക്ഷം ദിർഹം), ദിവ്യ എബ്രഹാം (1 ലക്ഷം ദിർഹം) എന്നീ വിജയികളെല്ലാം ഇന്ത്യക്കാരാണ്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FNOdPHUxolwKVeanjjSzdn
Related Posts

ഇനിയെന്തിന് ടെൻഷൻ! എന്തിനും ഏതിനും ജെമിനി ഉണ്ടല്ലോ; ഗൂഗിൾ ജെമിനിയുടെ അതിരില്ലാത്ത ഫീച്ചേഴ്സ് അറിയാം
