വാക്സിൻ സ്വീകരിക്കാത്ത സ്വദേശികൾക്ക് ഏകദേശം 45 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതർ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതിന്റെ ഭാഗമായാണ് വാക്സിൻ സ്വീകരിക്കാത്തവർക്ക് ഞായറാഴ്ച മുതൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയത്. വാക്സിൻ ഇല്ലെങ്കിലും പിസിആർ ടെസ്റ്റ് വേണമെന്ന നിബന്ധന മാത്രമാണ് മിക്ക രാജ്യങ്ങളും മുന്നോട്ടുവയ്ക്കുന്നത്. ചില രാജ്യങ്ങളിൽ ക്വാറന്റൈൻ വേണമെന്ന നിബന്ധന വെയ്ക്കുന്നുണ്ടെങ്കിലും മറ്റു ചില രാജ്യങ്ങളിൽ ഈ നിബന്ധനയുമില്ല. കുവൈറ്റിൽ വാക്സിൻ സ്വീകരിച്ച് പൗരൻമാർക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം എന്നത് സംബന്ധിച്ച സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേറ്ററിന്റെ സർക്കുലർ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും നൽകിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KyeGlpbpili1uwhl3oMe22