കുവൈറ്റിൽ കുഞ്ഞുങ്ങൾക്കായുള്ള മൂന്ന് ബ്രാൻഡഡ് പാൽ ഉത്പന്നങ്ങൾക്ക് നിരോധനം

പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) ചില ബ്രാൻഡുകളുടെ പൊടിച്ച പാൽ ഉത്പന്നങ്ങൾ നിരോധിച്ചു. ഈ ഉൽപ്പന്നങ്ങൾ ബാക്ടീരിയകളാൽ മലിനമാകാനുള്ള സാധ്യതയാണ് നിരോധനത്തിന് കാരണം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ പൊടിച്ച പാൽ ഉൽപന്നങ്ങളുടെ ബാക്ടീരിയ മലിനീകരണത്തെക്കുറിച്ച് ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി അതോറിറ്റി നെറ്റ്‌വർക്കിന്റെ (ഇൻഫോസാൻ) സെക്രട്ടേറിയറ്റിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് അതോറിറ്റി ഈ നടപടി സ്വീകരിച്ചത്. വാണിജ്യപരമായി ഇത് ഇറക്കുമതി ചെയ്യുന്ന കമ്പനികളും, സിമിലാക്ക്, എലികെയർ, അലിമെന്റം എന്നീ പേരുകളിൽ അറിയപ്പെടുന്ന അബോട്ട് ഉൽപ്പന്നങ്ങളും നിരോധിച്ചു. ശിശുക്കളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അവ നീക്കം ചെയ്യാനും PAFN ഉപഭോക്താക്കൾക്ക് നിർദേശം നൽകി. INFOSAN-ന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇറക്കുമതി ചെയ്യുന്ന കമ്പനികൾ വിതരണം ചെയ്ത ഇത്തരം എല്ലാ ഉൽപ്പന്നങ്ങളും അതോറിറ്റിയുടെ ടീമുകൾ നിരോധിച്ചതായും, ഈ ഇനങ്ങൾ ഇപ്പോൾ സുലൈബിയയിലെ ഒരു വെയർഹൗസിൽ സൂക്ഷിച്ചിരിക്കുന്നതായുമാണ് റിപ്പോർട്ട്‌. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37H

ആറ് ഗവർണറേറ്റുകളിലെ വിൽപ്പന കേന്ദ്രങ്ങളിൽ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ഉൽപ്പന്നങ്ങളൊന്നും വിതരണം ചെയ്തിട്ടില്ലെന്ന് കമ്പനിയുടെ ഉദ്യോഗസ്ഥർ അതോറിറ്റിയെ അറിയിച്ചതായും, മേൽപ്പറഞ്ഞ ബ്രാൻഡുകൾ പൊതുജനങ്ങൾക്ക് ലഭ്യമല്ലെന്ന് ഉറപ്പാക്കാൻ അതോറിറ്റിയുടെ സംഘം സഹകരണ സംഘങ്ങളിലും, പാൽ ഉൽപന്നങ്ങൾ വിൽക്കുന്ന മറ്റ് സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായും റിപ്പോർട്ടുണ്ട്. അതേസമയം, പൊതു ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും 60 മില്യൺ കെഡി ചെലവിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി മൂന്ന് ടെൻഡറുകൾ നടത്താൻ ആരോഗ്യ മന്ത്രാലയം പദ്ധതിയിട്ടു. കെഡി 17.67 മില്യൺ, കെഡി 24.2 മില്യൺ, കെഡി 17.99 മില്യൺ എന്നിങ്ങനെ മൂല്യമുള്ള മൂന്ന് ടെൻഡറുകൾ നടത്തുന്നതിന് റെഗുലേറ്ററി അധികാരികളിൽ നിന്ന് അനുമതി തേടിയിരിക്കുകയാണ് മന്ത്രാലയം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar

https://www.kuwaitvarthakal.com/2022/01/20/cool-app-that-easily-translates-messages-and-voice-in-different-languages/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version