60-വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് താൽകാലിക റെസിഡൻസി നീട്ടുന്നത് നിർത്തി

ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ്, 60 വയസും അതിൽ കൂടുതലുമുള്ള ബിരിദമില്ലാത്ത പ്രവാസികൾക്ക് താമസരേഖ പുതുക്കി നൽകുന്നത് നിർത്തി. 503.5 ദിനാർ സ്വകാര്യ ആരോഗ്യ ഇൻഷുറൻസസും, 250 ദിനാർ വാർഷിക ഫീസും, ഈടാക്കി തൊഴിൽ പെർമിറ്റ് പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്നാണ് റസിഡൻസ് പുതുക്കി നൽകുന്നത് താൽക്കാലികമായി നിർത്തിയത്. തൊഴിൽ പെർമിറ്റ്‌ നീട്ടുന്നതിന് താൽക്കാലികമായി 30 മുതൽ 90 ദിവസങ്ങൾ വരെ ഇളവ് അധികൃതർ നൽകിയിരുന്നു. കൂടാതെ റെസിഡൻസി നിയമ ലംഘനങ്ങൾക്ക് ഓരോ ദിവസവും രണ്ട് ദിനാർ വീതം പിഴ ചുമത്തുന്നതിൽ നിന്നും ഇവരെ ഒഴിവാക്കിയിരുന്നു.
ഈ വിഭാഗത്തിന് കീഴിലുള്ള പ്രവാസികൾക്ക് ഇപ്പോൾ രണ്ട് ഓപ്ഷനുകളാണുള്ളത്: ഒന്നുകിൽ പുതിയ ആവശ്യകതകൾക്കനുസരിച്ച് വർക്ക് പെർമിറ്റ് പുതുക്കുക, അല്ലെങ്കിൽ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഫാമിലി വിസയിലേക്ക് മാറുക. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈ വിഭാഗത്തിൽ 62,948 താമസക്കാരാണ് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JGMXb37HQMs9UAK68QShar

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy