കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. തെരുവില്‍ ഭിക്ഷാടനം നടത്തിയതിനാണ് ഏഷ്യന്‍, അറബ് വംശജരെ പിടികൂടിയത്. കുവൈറ്റ് എന്ന രാജ്യത്ത് ഭിക്ഷാടനത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ പലവിധ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചു വരുന്നത്.
ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദേശിക്കുന്ന കാമ്പയിന്‍ കുവൈറ്റില്‍ നടന്നുവരുന്നുണ്ട്. അതിനിടെ റമദാനില്‍ അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും ഭിക്ഷാടകരെ കണ്ടാല്‍ പൊലീസിനു വിവരം കൈമാറണമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl