കുവൈറ്റിൽ പൊതുജന സുരക്ഷ ഉറപ്പാക്കുക, നിയമലംഘകരെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പോലീസ് യൂണിഫോമുകളിൽ ക്യാമറ ഘടിപ്പിക്കാൻ അംഗീകാരം. കുവൈറ്റ് പാർലമെന്റ് ആണ് പുതിയ സംവിധാനത്തിന് അംഗീകാരം നൽകിയത്. പോലീസുകാരുടെ ഭാഗത്തുനിന്നോ, മറുഭാഗത്ത് നിന്നോ ചില സമയങ്ങളിൽ ഉണ്ടാകുന്ന തെറ്റിദ്ധാരണകളിൽ വ്യക്തത വരുത്തുന്നതിനും, ഇരുവിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് പുതിയ നിർദ്ദേശം. ഇതിലൂടെ പോലീസിന്റെ വിശ്വാസ്യതയും, സുതാര്യതയും സംരക്ഷിക്കുമെന്നും പാർലമെന്റിൽ നിർദ്ദേശം അവതരിപ്പിച്ച ഹിഷാം അൽ സാലിഹ് എംപി വ്യക്തമാക്കി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu