അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 25 കോടി

അബുദാബിയിൽ ഈദ് അൽ ഫിത്തറിന്റെ രണ്ടാം ദിവസം നടന്ന ബിഗ് ടിക്കറ്റ് റാഫിൾ ഡ്രോ സീരീസ് 239 ൽ 12 ദശലക്ഷം ദിർഹം (25 കോടി രൂപ) നേടി മലപ്പുറം സ്വദേശി മുജീബ് ചിരത്തൊടി. അജ്മാനിൽ താമസിക്കുന്ന മുജീബ് ട്രക്ക് ഡ്രൈവറാണ്. 229710 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് മുജീബിനെ ഭാഗ്യം തേടിയെത്തിയത്. വിശുദ്ധ മാസത്തിലെ തന്റെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചതായി മുജീബ് പറഞ്ഞു. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്തതിന് ശേഷമാണ് കേരളത്തിൽ സ്വന്തമായി ഒരു വീട് പണിയാൻ സാധിച്ചത്. അതിന്റെ വായ്പകൾ തിരിച്ചടയ്ക്കാനുണ്ടെന്നും ഈ പണം ഉപയോഗിച്ച് അതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുജീബും കൂട്ടുകാരും ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്.

ദുബായിലെ ഇന്ത്യൻ പ്രവാസിയായ വിശ്വനാഥൻ ബാലസുബ്രഹ്മണ്യനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം നേടിയത്. ഏപ്രിൽ 26-നാണ് അദ്ദേഹം വിജയിച്ച ടിക്കറ്റ് നമ്പർ 072051 വാങ്ങിയത്. റാസൽഖൈമ ആസ്ഥാനമായുള്ള ഇന്ത്യൻ പ്രവാസിയായ ജയപ്രകാശ് നായർ മൂന്നാം സമ്മാനമായ 100,000 ദിർഹം നേടി. ഏപ്രിൽ 21 നാണ് അദ്ദേഹം സമ്മാനർഹമായ ടിക്കറ്റ് നമ്പർ 077562 വാങ്ങിയത്. ‘ഡ്രീം കാർ’ സീരീസ് 19-ൽ, പാക്കിസ്ഥാനിൽ നിന്നുള്ള സാദ് ഉള്ളാ മാലിക് തന്റെ ടിക്കറ്റ്: 001506 ബിഎംഡബ്ല്യു Z430i സ്വന്തമാക്കി. അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ജൂൺ 3 ന് 20 മില്യൺ ദിർഹത്തിന് ആയിരിക്കും. കൂടാതെ, ആഴ്ചയിൽ 500,000 ദിർഹത്തിന്റെ നാല് നറുക്കെടുപ്പുകളും ഉണ്ടായിരിക്കും.  കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version