കുവൈറ്റിൽ വിമാനത്തിൽ മറ്റ് യാത്രക്കാർക്കും, ജീവനക്കാർക്കും ഇടയിൽ പരിഭ്രാന്തി സൃഷ്ടിച്ചുക്കൊണ്ട് പുകവലിച്ച 50 വയസ്സുള്ള യാത്രക്കാരനെയാണ് മുംബൈ വിമാനത്താവളത്തിൽ ഇറക്കിയ ശേഷം അറസ്റ്റ് ചെയ്തു. കുവൈറ്റിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ വെച്ചാണ് പ്രതി മുഹമ്മദ് ഷാഹിദ് പുകവലിച്ചത്. വിമാനം പറക്കുന്നതിനിടയിൽ ഇയാൾ വാഷ്റൂമിൽ കയറി പുക വലിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ട ക്രൂ അംഗങ്ങൾ പിന്നീട് പുകവലി നിർത്താൻ ആവശ്യപ്പെട്ടു. വിമാനം എയർപോർട്ടിൽ ഇറങ്ങിയതിന് ശേഷം ഐപിസി സെക്ഷൻ 336 പ്രകാരം എയർക്രാഫ്റ്റ് ആക്ടിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വിമാനത്തിനുള്ളിലെ നിയമത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് യാത്രക്കാരൻ പറഞ്ഞതായാണ് റിപ്പോർട്ട്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5