കുവൈറ്റ് ക്രിമിനൽ കോടതി ഫഹാഹീൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലി ചെയ്ത ഈജിപ്ഷ്യൻ വ്യക്തിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. റിപ്പോർട്ട് പ്രകാരം ഇയാൾ വ്യാജ ഇൻവോയ്സുകൾ ഉണ്ടാക്കി 540,000 KD മോഷ്ടിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇയാൾ തട്ടിയെടുത്ത ഫണ്ട് തിരികെ നൽകാനും കോടതി ഉത്തരവിട്ടു. പണം തട്ടിയെടുത്ത ശേഷം ഈജിപ്തിലെ തന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തുവെന്നാണ് ആരോപിക്കപ്പെടുന്നത്. പിന്നീട് ഇയാൾ നാട്ടിലേക്ക് രക്ഷപ്പെട്ടു. പ്രതി കുവൈത്ത് വിട്ടതിന് ശേഷമാണ് കോ-ഓപ് സൊസൈറ്റി അധികൃതർ തട്ടിപ്പ് കണ്ടെത്തിയത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5