കുവൈറ്റിലേക്ക് എത്തുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻവർദ്ധനവ്. ഈ വർഷം ആദ്യപാദത്തിൽ 613,000 ഗാർഹിക തൊഴിലാളികൾ രാജ്യത്തേക്ക് എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആകെ ജനസംഖ്യയുടെ 13.1% ആണ് ഗാർഹിക തൊഴിലാളികളുടെ എണ്ണം. ഇവരുടെ ശരാശരി പ്രതിമാസ ശമ്പളം 100 ദിനാറാണ്. പ്രതിവർഷം ഗാർഹിക തൊഴിലാളികൾക്കായി 735.6 മില്യൺ ദിനാർ ചെലവഴിക്കുന്നതായാണ് കണക്കുകൾ. രാജ്യത്തേക്ക് എത്തുന്ന ഗാർഹിക തൊഴിലാളികളെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും കോവിഡ് കാലഘട്ടത്തിനു മുൻപുള്ള സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല.
രാജ്യത്തേക്ക് വരുന്ന ഗാർഹിക തൊഴിലാളികളിൽ കൂടുതലും സ്ത്രീകളാണ്. 50.1% ആണ് സ്ത്രീ കാർഷിക തൊഴിലാളികളുടെ കണക്ക്. 15 ഓളം ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് നേരത്തെ ഗാർഹിക തൊഴിലാളികളെ എത്തിച്ചേരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യ, ഫിലിപ്പീൻസ്, ബെനിൻ എന്നിങ്ങനെ മൂന്ന് രാജ്യങ്ങളിൽ നിന്നാണ് തൊഴിലാളികളെ എത്തിക്കുന്നത്. ഫിലിപ്പീൻസിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീ തൊഴിലാളികളെ എത്തിക്കുന്നത്. 62.8% ആണ് ഇവരുടെ കണക്ക്. പിന്നാലെ ഇന്ത്യയും, ബെന്നിനുമാണ് ഉള്ളത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5