കുവൈറ്റിൽ സ്പോൺസറെ കൊലപ്പെടുത്തിയ കേസിൽ ഒരു ഈജിപ്ഷ്യൻ പ്രവാസിക്ക് വിധിച്ച വധശിക്ഷ കാസേഷൻ കോടതി ജീവപര്യന്തമായി കുറച്ചു. കഴിഞ്ഞ വർഷം ഡിസംബർ 31 നാണ് കേസിന് ആസ്പദമായ സംഭവം. ഖൈത്താനിലെ ഒരു കെട്ടിടത്തിന്റെ മുറ്റത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് സ്പോൺസറുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഈജിപ്ഷ്യൻ കാരനായ പ്രതിയിൽ സംശയം തോന്നിയത്. റസിഡൻസ് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് ചോദ്യം ചെയ്യലിൽ ഈജിപ്ഷ്യൻ സമ്മതിച്ചു. കൊലയ്ക്ക് ശേഷം ഇതിനായി ഉപയോഗിച്ച ആയുധം ജ്ലീബ് അൽ-ഷുയൂഖിലെ വീട്ടിൽ ഒളിപ്പിച്ചു. പിന്നീട് വസ്ത്രം മാറ്റി ഫഹാഹീലിലേക്ക് പോകുകയായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5