കുവൈറ്റിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നു. കോവിഡ് മൂലം തൊഴിലാളികളെ രാജ്യത്തേക്ക് എത്തിക്കാൻ കഴിയാതിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഗാർഹിക തൊഴിലാളികളുടെ വലിയ രീതിയിലുള്ള ക്ഷാമം നേരിട്ടിരുന്നു. എന്നാൽ ജീവിതം സാധാരണ നിലയിലായതോടെ, പ്രതിസന്ധി അവസാനിച്ചതിന് ശേഷം, പുതിയ ഗാർഹിക തൊഴിലാളികളുടെ പ്രവേശന നിരക്ക് വർദ്ധിക്കുകയും 2022 ആദ്യ പാദത്തിൽ അവരുടെ എണ്ണം 613,000 ആയി ഉയരുകയും ചെയ്തു.
ഗാർഹിക തൊഴിലാളികൾ മൊത്തം ജനസംഖ്യയുടെ 13.1% പ്രതിനിധീകരിക്കുന്നുണ്ട്. ശരാശരി 100 ദിനാർ പ്രതിമാസ ശമ്പളത്തെ അടിസ്ഥാനമാക്കി ഈ വിഭാഗത്തിലെ തൊഴിലാളികളുടെ വാർഷിക ചെലവ് ഏകദേശം 735.6 ദശലക്ഷം ദിനാർ ആണ്. മൊത്തം കുടുംബ മേഖലയിലെ തൊഴിലാളികളിൽ 50.1% സ്ത്രീ ഗാർഹിക തൊഴിലാളികളാണ്, ഏകദേശം 15 ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്നിരുന്ന ഇവരെ ഇപ്പോൾ ഫിലിപ്പീൻസ്, ഇന്ത്യ, ബെനിൻ എന്നീ മൂന്ന് രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കിയ സമീപകാല റിപ്പോർട്ടുകൾ പ്രകാരം ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ 7,587 പുതിയ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചതായി കാണിക്കുന്നു. ഫിലിപ്പീൻസ് ആണ് ഏറ്റവും ഉയർന്ന അനുപാതം. കൂടാതെ, PAM-ന്റെ ഗാർഹിക തൊഴിലാളി വകുപ്പിന് ലഭിക്കുന്ന പരാതികളുടെ എണ്ണം പ്രതിമാസം ശരാശരി 450 പരാതികളിൽ എത്തി. അവയിൽ മിക്കതും റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കോ കമ്പനികൾക്കോ എതിരായാണ്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5